സി.വി. രാമന്പിള്ളയുടെ 1891ല് പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാര്ത്താണ്ഡവര്മ്മ. പരിണാമദിശയിലെത്തിയ രാമ്മവര്മ്മ മഹാരാജാവിന്റെ ഭരണകാലം മുതല് മാര്ത്താണ്ഡവര്മ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂര്) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കല് റൊമാന്സ് ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. ശീര്ഷകകഥാപാത്രത്തെ തിരുവിതാംകൂര് രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭന്തമ്പിയുടെയും എട്ടുവീട്ടില്പിള്ളമാരുടെയും പദ്ധതികളില് നിന്ന് രക്ഷിക്കാന് ശ്രമിക്കുന്ന അനന്തപത്മനാഭന്, സുഭദ്ര, മാങ്കോയിക്കല്കുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.